വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലധികമായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 51,22,280 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,30,768 പേര് മരിച്ചു. 20,43,137 പേര് രോഗമുക്തി നേടി. 2,748,375 പേര് ചികിത്സയിലാണ്. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍ നില്‍ക്കുന്നത്. 15,95,081 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 95,016 പേര് മരിച്ചു. റഷ്യയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്- 3,17,554. 3,099 പേരാണ് ഇവിടെ മരിച്ചത്. ബ്രസീലില്‍ 2,94,152 ആണ് കൊവിഡ് രോഗികള്‍. 19,038 പേര് മരണപ്പെട്ടു.
സ്പെയിന് (രോഗബാധ- 2,79,524, മരണം- 27,888), ബ്രിട്ടന് (2,50,908- 36,042), ഇറ്റലി (2,27,363- 32,330), ഫ്രാന്‍സ് (1,81,575- 28,132), ജര്‍മനി (1,78,568- 8,271) എന്നിങ്ങനെയാണ് മറ്റു രാഷ്ട്രങ്ങളിലെ കണക്ക്. 1,13,461 കൊവിഡ് ബാധിതരുള്ള ഇന്ത്യ രോഗബാധിതരുടെ പട്ടികയില്‍ 11 ാം സ്ഥാനത്താണ്.