ലോകത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 44 ലക്ഷത്തിലേറെയായി. റഷ്യയില്‍ 9,974 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. അമേരിക്കയില്‍ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 14 ലക്ഷം പിന്നിട്ടു. കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇതില്‍ അമേരിക്കയില്‍ മാത്രം 85,000 ത്തിലധികം പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനില്‍ യുകെയില്‍ 428 പേര്‍ കൂടി മരിച്ചു. സ്പെയിനില്‍ 217 പേര്‍ മരിച്ചു. മെക്സിക്കോയിലും തുര്‍ക്കിയിലും മരണം നാലായിരത്തിലേറെയായി. ഇതുവരെ 15.85 ലക്ഷം പേരുടെ രോഗം ഭേദമായി. ഇതില്‍ ഏറിയ പങ്കും അമേരിക്കയിലും ജര്‍മനിയിലുമാണ്.

ലോകമെമ്ബാടും 44.37 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ 14.16 ലക്ഷം പേര്‍ക്കും റഷ്യയില്‍ 2.52 ലക്ഷം പേര്‍ക്കും യുകെയില്‍ 2.34 ലക്ഷം പേര്‍ക്കും സ്പെയിനില്‍ 2.29 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.23 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 2.02 ലക്ഷം പേര്‍ക്കും രോഗം കണ്ടെത്തി.അമേരിക്കയില്‍ 2.46 ലക്ഷം പേരുടെയും ജര്‍മനിയില്‍ 1.50 ലക്ഷം പേരുടെയും സ്പെയിനില്‍ 1.43 ലക്ഷം പേരുടെയും രോഗം ഭേദമായി.

കൊവിഡ് മൂലം ഇതുവരെ 3,02,115 പേരാണ് മരിച്ചത്. അമേരിക്കയില്‍ 85,884 പേര്‍ മരിച്ചു. യുകെയില്‍ 33,693 പേരും ഇറ്റലിയില്‍ 31,368 പേരും ഫ്രാന്‍സില്‍ 27,428 പേരും മരിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,003 ആയി വര്‍ധിച്ചു. ഇതില്‍ 26,235 പേരുടെ രോഗം ഭേദമായി. 2549 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 25,922 ആയി. 975 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 9227 പേര്‍ക്കാണ് രോഗമുള്ളത്. 64 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 8470 പേര്‍ക്ക് രോഗം പിടിപെട്ടു. മരണസംഖ്യ 115 ആയി. ബീഹാറില്‍ 940, ഗുജറാത്തില്‍ 9267, ഹരിയാനയില്‍ 793, കശ്മീരില്‍ 971, കര്‍ണാടകത്തില്‍ 959, കേരളത്തില്‍ 534, മധ്യ പ്രദേശില്‍ 4173, പഞ്ചാബില്‍ 1924, തെലങ്കാനയില്‍ 1367, ഉത്തര്‍ പ്രദേശില്‍ 3729, ബംഗാളില്‍ 2290 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.