ജനീവ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടന്ന് കുറക്കുന്നത് കൊറോണയുടെ രണ്ടാംവരവിനു കാരണമാകുമെന്ന് (ഡബ്ലുഎച്ച്‌ഒ) ലോകാരോഗ്യ സംഘടന. ഇളവു നല്‍ക്കുന്നതു വഴി രണ്ടാം തവണയും രോഗവ്യാപനം മൂര്‍ച്ചിക്കാനിടയുണ്ടെന്ന് ഡബ്ലുഎച്ച്‌ഒ മുന്നറിയിപ്പു നല്‍കി. അന്തരാഷ്ട്ര തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം രണ്ടാം ഘട്ട വ്യാപനം മൂര്‍ച്ചിക്കാത്തിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ലോകാരോഗ്യ സംഘടന വ്യകത്മാക്കി.
നിലവില്‍ ലോകം അനുഭവിക്കുന്നത് മഹാമാരിയുടെ ആദ്യ ഘട്ടമാണ്. ഈ അവസ്ഥയിലും രോഗവ്യാപന കണക്കുകളില്‍ കുറവ് വന്നിട്ടില്ല. മുന്നോട്ട് തന്നെയാണ് പോകുന്നത്തെന്നും എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ വൈറസ് ബാധയില്‍ വന്‍ ഉയര്‍ച്ച നേരിട്ടേയ്ക്കമെന്നും ഇതിനായി എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗം വീണ്ടും മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാം. അതിന്റെ പ്രതിരോധതയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം. അതുവഴി രോഗവ്യാപനത്തിന്റെ രണ്ടാം വരവുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.