തിരുവനന്തപുരം: കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ ഇനി വരുന്നത് പരീക്ഷണ ഘട്ടമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ . ലോക്ക് ഡൗണ്‍ നീട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കേരളത്തില്‍ ഇനി വരുന്നത് പരീക്ഷണ ഘട്ടമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് എത്തുന്നത് രോ​ഗ്യ വ്യാപന സാധ്യത കൂട്ടുന്നും കൊവിഡ് വ്യാപനം ശക്തമായി നടക്കുന്ന ഇടങ്ങളില്‍ നിന്നാണ് മലയാളികള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. രോ​ഗവ്യാപന സാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് അവര്‍ കേരളത്തിലേക്ക് വരുന്നത് സംസ്ഥാനം സ്വാ​ഗതം ചെയ്യുന്നത്. ഈ സാധ്യത മുന്നില്‍ നില്‍ക്കുമ്ബോള്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരേണ്ട സാധ്യത തന്നെയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടുമ്ബോള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ വിലയിരുന്നത്തി ഇളവുകള്‍ നല്‍കുകയും നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുമെന്നും വി എസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ​ഗ്രീന്‍സോണില്‍ പൂര്‍ണ ഇളവുകള്‍ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ അഭിമാന നേട്ടം നിലനിര്‍ത്തണമെങ്കില്‍ കുറച്ച്‌ നാള്‍ കൂടി ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.