വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം ഭാഗികമായി പുനഃസ്ഥാപിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫോക്സ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈന നല്കുന്ന അത്രയും തുകയായിരിക്കും ട്രംപ് ഭരണകൂടം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ചൈനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയത്.
എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക പണം നല്കിയാല്, ഇതുവരെ നല്കിവന്നിരുന്ന തുകയുടെ പത്തിലൊന്ന് മാത്രമായിരിക്കും അതെന്നാണ് കണക്ക്.