തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തി സംസ്ഥാന സർക്കാർ. എസി, ഫാൻ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. ഞായറാഴ്ച ദിവസം മാത്രം രാവിലെ 10 മുതൽ അഞ്ച് വരെയാണ് പ്രവർത്തനാനുമതി. പരമാവധി മൂന്ന് ജിവനക്കാരെ മാത്രമെ അനുവദിക്കുകയുള്ളു.
കണ്ണടകൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളിലാണ് കണ്ണടക്കടകൾ തുറക്കുന്നത്. ഇവയുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ അഞ്ച് വരെയാണ്. പരമാവധി രണ്ടു ജീവനക്കാരെ മാത്രമെ അനുവദിക്കുകയുള്ളു.
കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് ജോലി ചെയ്യാം. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസകൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍ നിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും അത്തരം പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.