വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് രോഗികളുടെ അരക്കോടി കടന്നു. ലോകവ്യാപകമായി ഇതുവരെ 50,00,280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗീക കണക്കുകള്‍. 3,25,151 ലക്ഷം പേര് രോഗം ബാധിച്ചു മരിച്ചു. 19,70,883 പേര്‍ക്ക് രോഗം ഭേദമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. 15,70,583 ലക്ഷം കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് റഷ്യയാണ്. ഇവിടെ 3,08,705 ലക്ഷം രോഗികളുണ്ട്. സ്പെയിന് 2,78,803 ലക്ഷം രോഗികള്‍, ബ്രസീല്‍ 2,71,885 രോഗികള്‍, ബ്രിട്ടണ് 2,48,818 ലക്ഷം രോഗികള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. അമേരിക്കയില്‍ 93,533 പേര്‍ക്ക് രോഗം ബാധിച്ചു ജീവന് നഷ്ടമായി. ബ്രിട്ടണില്‍ 35,341. ഇറ്റലിയില്‍ 32,169.ഫ്രാന്‍സില്‍ 28,022, സ്പെയിനില്‍ 27,778 എന്നിങ്ങനെയാണ് മരണ സംഖ്യ.