ദുബായ്: വന്ദേ ഭാരത് ദൗത്യത്തിന്െ്റ മൂന്നാംഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദാബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ എന്നിവടങ്ങളിലേക്കുള്ള സര്‍വീസ് മെയ് 28ന് ആരംഭിക്കും.
സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുകളും മസ്കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് രണ്ട് സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. കണ്ണൂരിലേക്ക് ഒരു സര്‍വീസ് ഉണ്ടായിരിക്കും.
വന്ദേ ഭാരത് ദൗത്യത്തിന്െ്റ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്ന് യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ രണ്ട് ഘട്ടങ്ങളിലായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ 1543 യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികള്‍ക്കാണ് നാട്ടിലേക്ക് യാത്ര സാധ്യമായത്.