തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. മോസസ് ആൽബിയെയാണ് (55) കാണാതായത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.
ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.നേരത്തെ സംഭവിച്ച അപകടത്തിന് സമാനമായി മത്സ്യ ബന്ധനത്തിനു പോയി തിരികെ വരുമ്പോഴായിരുന്നു ഇന്നും അപകടം സംഭവിച്ചത്. തീരമെത്താൻ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. നാല് പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുതെങ്ങ് സ്വദേശി മോസസ് ആൽബി മരിച്ചു.ഒപ്പമുണ്ടായിരുന്ന വിൻസെന്റ്, ജെറോൺ, സോക്രട്ടീസ് എന്നിവർ നീന്തി രക്ഷപെട്ടു. കഴിഞ്ഞ നാലാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് അഞ്ചുതെങ്ങു ഭാഗത്തു തിരയിൽ പെട്ട് വള്ളം മറിയുന്നത്.
ഒന്നര മാസത്തിനിടയിൽ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി.
പിന്നീടുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾ പരുക്കുകളോടെ അപകടത്തിൽ പെട്ട് വള്ളവും എൻജിനും തകരുന്നത് പതിവാണ്. മുതലപൊഴി ഹാർബർ നിർമ്മാണം ആരംഭിച്ചതിനു ശേഷം അൻപത്തി മൂന്നോളം ആളുകൾ വള്ളം മറിഞ്ഞു മരിച്ചിട്ടുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഹാർബറിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപൊഴി ഭാഗങ്ങളിലെ അപകടങ്ങൾക്കു കാരണമെന്നാണ് വിദഗ്ദ്ധർ