വാഷിംഗ്ടണ്‍: ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,108 മരണങ്ങളോടെ ഒരു ദിവസം രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങള് രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യമായി അമേരിക്ക മാറി.
അമേരിക്കയില്‍ ഇപ്പോള്‍ 18,586 മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയില്‍ 18,849 പേര് മരിച്ചു. ആഗോള പാന്‍ഡെമിക്കില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും കോവിഡ് 19 സ്ഥിരീകരിച്ച അര ദശലക്ഷം കേസുകളിലേക്ക് അടുക്കുന്നു. ശനിയാഴ്ച വരെ 496,535 കേസുകളാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,098 വര്‍ദ്ധനവ്.
സൗത്ത് ഡക്കോട്ടയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ക്രിസ്റ്റി നോയിം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്യാനുള്ള ഉത്തരവിനെ ന്യായീകരിച്ചു. ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വം ജനങ്ങളില്‍ തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ചൈനീസ് സര്‍ക്കാര്‍ ചെയ്തതുപോലെയുള്ള കടുത്ത നടപടികളുമായി ‘സ്റ്റേ ഹോം’ ഓര്‍ഡറുകളെ താരതമ്യപ്പെടുത്തി, ബുധനാഴ്ച ‘സംസ്ഥാന വ്യാപകമായി പ്രാര്‍ത്ഥനാ ദിനമായി’ ആചരിക്കണമെന്ന് പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനമായ അയോവ അടുത്ത ദിവസം റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സിന്റെ നേതൃത്വത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തി.
ചരിത്രത്തിലുടനീളം, പ്രയാസകരമായ സാഹചര്യങ്ങളില്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ സമാധാനവും ശക്തിയും ഐക്യവും അയോവന്മാര് കണ്ടെത്തിയിട്ടുണ്ടെന്ന് തന്റെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അദ്ദേഹം എഴുതി.
റെയ്നോള്‍ഡ്സ് സ്കൂളുകളും നിരവധി ബിസിനസ്സുകളും പൊതു സ്ഥലങ്ങളും അടച്ചിട്ടുണ്ട്. കൂടാതെ പത്തിലധികം ആളുകളുടെ ഒത്തുചേരലുകള്‍ നിരോധിക്കുകയും ചെയ്തു.
അമേരിക്കയുടെ ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായ കൂടുതല്‍ കര്‍ശനമായ നിയന്ത്രണ നടപടികള്‍ വേണമെന്ന് കഴിഞ്ഞ ആഴ്ച അയോവ ആരോഗ്യ അധികൃതര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് റെയ്നോള്‍ഡ്സ് പറഞ്ഞു.