പാലക്കാട്: വാളയാര്‍ വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ ദുരന്തം സംഭവിച്ച ചെല്ലങ്കാവ് ആദിവാസി കോളനി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രദേശത്ത് വ്യാജ മദ്യം എത്തിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.