തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഭരണഘടനാ അധികാരികള്‍, വിവിധ കമ്മിഷനുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിനുള്ള മാനദണ്ഡം മോട്ടോര്‍ വാഹന വകുപ്പ് ചട്ടപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍, ഇതിന് വിരുദ്ധമായി ബോര്‍ഡുകള്‍ വാഹനങ്ങളില്‍ വയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണു നടപടി മുന്നറിയിപ്പ്. വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ 9946100100 എന്ന വാട്സാപ്പ് നമ്പറില്‍ പരാതി അറിയിക്കാം.