തിരുവനന്തപുരം: ഈ മാസം 26 മുതല്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാന്നിരിക്കെ എല്ലാ കുട്ടികളെയും പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പരീക്ഷ മുന്നോരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകളില്‍ പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ഥികള്‍ എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം നല്‍കിയത്. പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.