സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷം ആളുകളുടെയും മറുപടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എന്നായിരിക്കും. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്നത് മുതല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായ കോഹ്‌ലി മികച്ച ബാറ്റ്സ്മാനായും ഇപ്പോള്‍ മികച്ച നായകനായും ക്രിക്കറ്റില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഓരോ തവണ ബാറ്റേന്തുമ്ബോഴും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചും പുതിയ റെക്കോര്‍ഡുകളും എഴുതിച്ചേര്‍ത്തും കരിയര്‍ മുന്നോട്ട് പോകുന്ന താരം ഏത് പേരുകേട്ട ബോളര്‍ക്കും വെല്ലുവിളിയാണ്.
ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായത്തില്‍, സമയത്തിനനുസരിച്ച് കോഹ്‌ലി മികച്ചതാകുന്നു, ഇത് എല്ലാ എതിരാളികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്. വര്‍ഷങ്ങളായി സൗഹൃദം പുലര്‍ത്തുന്ന താരങ്ങളാണ് ഇരുവരും.
വിരാട് എനിക്ക് വളരെക്കാലമായി അറിയാം. 2007 ബ്രിസ്ബേനിലെ അക്കാദമിയുടെ ഭാഗമായിരുന്നപ്പോള്‍ മുതല്‍. ഞങ്ങള്‍ രണ്ടുപേരും മൈതാനത്ത് നിന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ടീമിനായി കളിക്കുമ്ബോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുകയും നിങ്ങളുടെ വികാരങ്ങള്‍ ചിലപ്പോള്‍ നിയന്ത്രണാതീതമാവുകയും ചെയ്യും. ഇപ്പോള്‍ അവന്‍ കൂടുതല്‍ മെച്ചപ്പെട്ടുവരുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്,” സ്മിത്ത് പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തന്റെ മികവ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സാധിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ഏകദിന-ടി20-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ 50 ശതമാനത്തിന് മുകളില്‍ റണ്‍ശരാശരിയുള്ള ഏകതാരവും കോഹ്‌ലിയാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ 86 ടെസ്റ്റ് മത്സരങ്ങളിലും 248 ഏകദിന മത്സരങ്ങളിലും 82 ടി20 മത്സരങ്ങളിലും കളിച്ച് കോഹ്‌ലിയുടെ അക്കൗണ്ടില്‍ 20000ലധികം റണ്‍സുണ്ട്.