കൊ​ച്ചി : കോ​വി​ഡ് വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തില്‍ വി​ദേ​ശ​ത്തു നി​ന്ന് മ​ല​യാ​ളി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള നാ​ലാ​മ​ത്തെ വി​മാ​ന​വും കേ​ര​ള​ത്തി​ലെ​ത്തി . ബ​ഹ്റി​നി​ല്‍ നി​ന്നും 182 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് നെ​ടുമ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത് .

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​ത് . വി​മാ​ന​ത്തി​ല്‍ എ​ത്തി​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും . വ്യാ​ഴാ​ഴ്ച രാ​ത്രി അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ വി​മാ​ന​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ആ​ദ്യ വി​മാ​നം . കോ​ഴി​ക്കോ​ട്ട് വ്യാ​ഴാ​ഴ്ച ദു​ബാ​യി​ല്‍ നി​ന്നും വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ല്‍ നി​ന്നും ഓ​രോ വി​മാ​ന​മെ​ത്തി​യി​രു​ന്നു . കൊ​ച്ചി​യി​ല്‍ ഇ​പ്പോ​ള്‍ ലാ​ന്‍​ഡ് ചെ​യ്ത വി​മാ​ന​ത്തി​ലെ 37 പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള വ​രും 35 പേ​ര്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള​വ​രു​മാ​ണ്.

കാ​സ​ര്‍​കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍ വീതവുമുണ്ട് . ഇ​തു​കൂ​ടാ​തെ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് മൂ​ന്നു പേ​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഇ​തേ വി​മാ​ന​ത്തി​ല്‍ ഉണ്ട്.