വാഷിംഗ്ടണ്‍ ഡിസി: വിമാന വാഹനി കപ്പലില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ അമേരിക്കന്‍ നാവിക സേനയുടെ താത്കാലിക ചുമതലയുള്ള തോമസ് മോഡ്ലി രാജിവച്ചു. കപ്പലിലെ വൈറസ് ബാധ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ പിഴവുകളുണ്ടായെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് രാജി.
യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് കപ്പലിലെ ക്യാപ്റ്റന്‍ സഹായമഭ്യര്‍ഥിച്ച് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ക്യാപ്റ്റന്റെ നടപടിയെ തോമസ് മോഡ്ലി വിഢിത്തരം എന്നാണ് വിശേഷിപ്പിച്ചത്.