വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അറിയിച്ചത്.
അതേസമയം, ഇവിടെ മരണ സംഖ്യ പത്തായി. 22 പശുക്കളും ഇവിടെ ചത്തു. വാതക ചോര്‍ച്ച പൂര്‍ണമയും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചത്. പ്രശ്നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.