തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഷു ആശംസകള്‍ നേര്‍ന്നു. “സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്ന വിഷു വരുംവര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ “- ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.