തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്തേക്ക് തിരിച്ച്‌ വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും. തീവ്ര ബാധിത മേഖലകളില്‍ നിന്ന് വരുന്നതിന് നിയന്ത്രണം ഏ‍‌ര്‍പ്പെടുത്തണമെന്നും ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രോഗവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഐ.എം.എ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 9 ആവശ്യങ്ങള്‍ ഉന്നനയിച്ച്‌ കൊണ്ടാണ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

വീടുകളിലെ നിരീക്ഷണത്തില്‍ പാളിച്ചയുണ്ടെന്നും സര്‍ക്കാര്‍ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഐ.എം.എ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.