ന്യൂയോര്‍ക്ക്: മലയാളി ഹെല്പ്പ്ലൈന് ഫോറം കോവിഡ് 19 നെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കുന്നതിനു 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 6 മുതല്‍ 10 വയസ്സ് വരെയുള്ളവര്‍ ക്രയോണ്‍ ഉപയോഗിച്ച് കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഞാന്‍ സുരക്ഷിതന്‍ ആയിരിക്കും എന്ന വിഷയത്തിലും പത്തുമുതല്‍ 15 വയസ്സ് വരെയുള്ളവര്‍ കോവിഡ് 19 കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്ന സൂപ്പര്മാന് ആണ് ഞാന്‍ എന്ന വിഷയത്തിലും പെന്‍സില്‍ ഉപയോഗിച്ച് യുഎസ് ലെറ്റര്‍ സൈസിലുള്ള ഡ്രോയിങ് കടലാസില്‍ വരച്ച് മെയ് 16ന് മുന്‍പായി competition1mhelpline@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം.
രചനയോടൊപ്പം പൂര്‍ണമായ വിലാസം, ഫോണ്‍നമ്പര്‍, ജനനത്തീയതി, രക്ഷിതാവിന്റെ പേര് എന്നിവ കാണിച്ചിരിക്കണം. ജാസ്മിന് പരോള്‍ (കാലിഫോര്‍ണിയ), സിമി സൈമണ്‍ (ഡെല്‍വെയര്‍), റോസ് വടകര (ചിക്കാഗോ), പ്രെറ്റി ദേവസ്യ (ഫ്ളോറിഡ), സലീം മുഹമ്മദ് (മിച്ചിഗണ്‍) എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിജയികളെ തീരുമാനിക്കുന്നതായിരിക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 101 ഡോളറും രണ്ടാം സമ്മാനമായി 76 ഡോളറും മൂന്നാം സമ്മാനമായി 51 ഡോളറും നല്‍കും. പരിപൂര്‍ണ്ണ പങ്കാളിത്തം നല്കി ചിത്രരചനാമത്സരം വിജയിപ്പിക്കണമെന്ന് മലയാളി ഹെല്പ്പ്ലൈന് ഫോറം കോഡിനേറ്റര്‍ ഡോക്ടര്‍ ജഗദി നായര്‍, സുനില്‍ വര്‍ഗീസ്, ബൈജു വര്‍ഗീസ് രക്ഷാധികാരി അനിയന് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.