ഡല്‍ഹി : ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‍വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ധീരയോദ്ധാക്കളുടെ ധീരതയ്ക്കും ത്യാഗത്തിനും മുന്നില്‍ ശിരസ്സ് കുനിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

വീരമൃത്യു വരിച്ചവര്‍ സേനയുടെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ചു. സൈനികരുടെ ത്യാ​ഗം രാജ്യം എന്നും ഓര്‍മ്മിക്കും. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി ജീവത്യാഗം നടത്തിയ യോദ്ധാക്കളുടെ ധീരതയ്ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു.