ബംഗളൂരു: കരടിയുടെ ആക്രമണത്തില്‍ വയോധികയുടെ ഒരു കണ്ണിെന്റ കാഴ്ച നഷ്ടപ്പെട്ടു. ചന്നപട്ടണ എം.പി.എം.സി മാര്‍ക്കറ്റിന് സമീപം വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം. സകമ്മ(65) ആണ് ആക്രമണത്തിനിരയായത്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ വയോധികയുടെ മുകളില്‍ കരടി ചാടിവീഴുകയായിരുന്നു. മുഖത്താണ് കരടി ആക്രമിച്ചത്. ആളുകളെത്തിയതോടെ കരടി ഓടി മറഞ്ഞു. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണിെന്റ കാഴ്ച ശക്തി വീണ്ടെടുക്കാനായില്ല. പരിക്കേറ്റ ഒരു കണ്ണിന് അടിയന്തര ശസ്ത്രക്രിയ നടത്തി.