എഡിന്‍ബര്‍ഗ്: വടക്കു-കിഴക്കന്‍ സ്കോട്ലന്ഡില് പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. ടെയിനിന്റെ ലോക്കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കനത്ത മഴയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ട്രെയിന്‍ പാളം തെറ്റുന്നതിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നിരവധി പോലീസ് ഉഗ്യോസ്ഥരെയും മെഡിക്കല്‍ സംഘത്തെയും നിരവധി ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.