കുവൈറ്റ്: വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയേറ്റ് ബിഷപ് കാമിലോ ബാലിൻ(76) കാലം ചെയ്തു. ഏതാനും നാളുകളായി ശ്വാസകോശ അർബുദത്തിന് ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലെ ജിമിലി ആശുപത്രിയിലായിരുന്നു.
ഇറ്റലിക്കാരനായ ബിഷപ് കാമിലോ അറിയപ്പെടുന്ന എഴുത്തുകാരനും വിദ്യാഭ്യാസ, മിഷണറി പ്രവർത്തകനുമായിരുന്നു. കൊംബോനി മിഷണറി സഭാംഗമായ അദ്ദേഹത്തെ 2005ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ കുവൈറ്റിന്റെ അപ്പസ്തോലിക് വികാർ ആയി നിയമിച്ചു.
2011ൽ ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദിഅറേബ്യ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള അപ്പസ്തോലിക് വികാരിയേറ്റ് ആയി നിയമിതനായി.