കൊല്ലം: കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കളക്ടര്‍ അപമാനിച്ചു എന്ന് ആരോപിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ വനിതാ ഡോക്ടര്‍മാര്‍ നടത്തുന്ന വായമൂടിക്കെട്ടിയുള്ള സമരം നാലാംദിവസം പിന്നിടുകയാണ് .
കളക്ടര്‍ തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം . അസോ. വനിതാ വിഭാഗം ‘നിവേദിത’യുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. ഡോ. ശോഭ, ഡോ. മേഴ്സി, ഡോ. അഖില, ഡോ. ആതിര, ഡോ. സന്‍ഷ്യ എന്നിവര്‍ ഇന്നലത്തെ ധര്‍ണയില്‍ പങ്കെടുക്കുകയുണ്ടായി .