മ​നാ​മ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െന്‍റ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ ദി​വ​സ​വും സ​ര്‍​വി​സ്​ ഉ​ണ്ടാ​കു​മെ​ന്ന്​ സൂ​ച​ന. കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​േ​ട്ട​ക്കും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ര്‍​വി​സ്. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക്​ നാ​ട്ടി​ലെ​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ്​ ഇൗ ​നീ​ക്കം. മേ​യ്​ 26 മു​ത​ല്‍ ജൂ​ണ്‍ ഒ​ന്നു​വ​രെ​യാ​ണ്​ മൂ​ന്നാം ഘ​ട്ടം സ​ര്‍​വി​സ്. ആ​ദ്യ ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ല്‍ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ ആ​കെ നാ​ലു​ സ​ര്‍​വി​സു​ക​ള്‍ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

കൊ​ച്ചി, കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഇ​തു​വ​രെ സ​ര്‍​വി​സ്​ ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഇ​ന്ന്​ സ​ര്‍​വി​സ്​ ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​മ്ബ​ത്​ കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 366 പേ​രാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ​ഒ​രു കൈ​ക്കു​ഞ്ഞു​ള്‍​പ്പെ​ടെ 175 പേ​ര്‍ ചൊ​വ്വാ​ഴ്​​ച ഹൈ​ദ​രാ​ബാ​ദി​​ലേ​ക്ക്​ പോ​യി. ഇ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​ത്തി​ല്‍ അ​ഞ്ചു​ കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 182 പേ​രാ​ണ്​ യാ​ത്ര തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലേ​ക്ക്​ പോ​കാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ 20000ഒാ​ളം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രി​ക്കേ ആ​വ​ശ്യ​മാ​യ വി​മാ​ന സ​ര്‍​വി​സ്​ ഏ​ര്‍​പ്പെ​ടു​ത്താ​ത്ത​ത്​ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.