‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 19 വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തും. ഗള്‍ഫ് മേഖലയില്‍നിന്നു പത്തു വിമാനങ്ങളും മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് ഒമ്പത് വിമാനങ്ങളുമാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി 6.25ന് ദുബായില്‍നിന്ന് ആദ്യവിമാനം പ്രവാസികളുമായി നെടുമ്പാശേരിയിലെത്തും. ജൂണ്‍ മൂന്നിനാണ് രണ്ടാംഘട്ട ദൗത്യം അവസാനിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 5.40ന് ദുബായിയില്‍നിന്നും രാത്രി 8.40ന് അബുദാബിയില്‍നിന്നുമുള്ള വിമാനങ്ങള്‍ എത്തും. 18നു രാത്രി 8.40 നും അബുദാബിയില്‍നിന്നു വിമാനമുണ്ട്.
19നു രാത്രി 10.15ന് ക്വാലാലംപുര്‍, രാത്രി 8.30ന് ദമാം, 20നു വൈകിട്ട് 6.25ന് ദുബായ്, 21നു രാത്രി 8.45ന് ദോഹ, 22നു രാത്രി 8.55ന് ദുബായ്, 23നു വൈകിട്ട് 6.50ന് മസ്കറ്റ് എന്നിവിടങ്ങളില്‍നിന്നും വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തും.
രണ്ടാംഘട്ടത്തില്‍ ലണ്ടന്‍, റോം, പാരീസ്, അയര്‍ലന്‍ഡ്, ഉക്രെയിന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളും വരും. 20നു രാവിലെ 6.45ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്നും രാത്രി 11.45ന് മനിലയില്‍നിന്നും വിമാനമെത്തും.
22ന് ഉച്ചയ്ക്ക് 12.30 ന് റോം, 25നു രാവിലെ 8.30ന് സാന്‍ഫ്രാസിസ്കോ, രാത്രി 9.55ന് ബെല്ബന്, 26നു ബോറിസ്പോള്‍ (ഉക്രെയിന്), 28നു വൈകിട്ട് 4.40ന് പാരീസ്, 29നു രാത്രി 9.30ന് യെരേവന്‍ (അര്‍ബേനിയ), ജൂണ്‍ മൂന്നിനു രാവിലെ 8.45ന് ഡബ്ലിന്‍ (അയര്‍ലന്‍ഡ്) എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളുമെത്തും.