കു​വൈ​ത്ത് സി​റ്റി: വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കു​വൈ​റ്റി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്ച. കു​വൈ​റ്റി​ല്‍​നി​ന്നും വ്യാഴാഴ്ച രാ​വി​ലെ 11.30ന് ​പ്ര​ത്യേ​ക വി​മാ​നം തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടും. രാ​ത്രി ഏ​ഴി​ന് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

വ​ന്ദേ ഭാ​ര​ത് മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ കു​വൈ​റ്റി​ല്‍​നി​ന്നും 13 വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റ് വി​മാ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഉ​ള്ള​ത്. ഏ​ഴ് വി​മാ​ന​ങ്ങ​ള്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ ഏ​ഴു​വ​രെ​യാ​ണ് വി​മാ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​യ് 29ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം കു​വൈ​റ്റി​ല്‍ നി​ന്ന് 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് കോ​ഴി​ക്കോ​ട്ടെ​ത്തും. മേ​യ് 30ന് ​ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.30ന് ​ക​ണ്ണൂ​രി​ലെ​ത്തും.

ജൂ​ണ്‍ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള​ള ര​ണ്ടാ​മ​ത്തെ വി​മാ​നം രാ​വി​ലെ 11.20ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ജൂ​ണ്‍ ര​ണ്ടി​ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​ക്ക് 12ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 7.30 ന് ​കൊ​ച്ചി​യി​ല്‍ എ​ത്തും. ജൂ​ണ്‍ നാ​ലി​ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം വൈ​കു​ന്നേ​രം 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 മ​ണി​ക്ക് കോ​ഴി​ക്കോ​ട്ട് എ​ത്തും.

മേ​യ് 29ന് ​അ​ഹമ്മ​ദാ​ബാ​ദ്, 31ന് ​ജ​യ്പൂ​ര്‍, ജൂ​ണ്‍ ഒ​ന്നി​ന് അ​ഹമ്മദാ​ബാ​ദ്, ജൂ​ണ്‍ നാ​ലി​ന് ഡ​ല്‍​ഹി, ജൂ​ണ്‍ അ​ഞ്ചി​ന് ഡ​ല്‍​ഹി വ​ഴി ഗ​യ, ജൂ​ണ്‍ ആ​റി​ന് ഡ​ല്‍​ഹി വ​ഴി ഭു​വ​നേ​ശ്വ​ര്‍, ജൂ​ണ്‍ ഏ​ഴി​ന് ല​ക്നോ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ന് പു​റ​ത്ത് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​ട്ടു​ള്ള​ത്.