ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരായ ക്രിമിനല്‍ മാനനഷ്ട കേസിലെ തുടര്‍നടപടികള്‍ ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് ഡല്‍ഹി ഹൈകോടതിയുടെ ഇടപെടല്‍. കേസില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ പരാതിക്കാരനായ രാജ് ബബ്ബാറിനോട് വിശദീകരണം തേടി. കേസിലെ സമന്‍സിനെതിരെ തരൂരാണ് കോടതിയെ സമീപിച്ചത്.
കേസ് ഡിംസബര്‍ ഒമ്ബതിന് കോടതി വീണ്ടും പരിഗണിക്കും. തരൂരിനായി വിചാരണ കോടതിയില്‍ അഭിഭാഷകരായ കപില്‍ സിബല്‍, വികാസ് പവ എന്നിവര്‍ 2019 ഏപ്രില്‍ 27ന് ഹാജരായെങ്കിലും കോടതി സമന്‍സയക്കുകയായിരുന്നു. അഭിഭാഷകനായ ഗൗരവ് ഗുപ്ത വഴി നല്‍കിയ ഹരജിയില്‍ 2018 നവംബര്‍ രണ്ടിന് ബബ്ബാര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്നതാണ് തരൂരിെന്റ പരാമര്‍ശമെന്നായിരുന്നു ബബ്ബാറിെന്റ പരാതി. തരൂരിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.