ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എസ്പിബി പാടുന്നത് ഒരു അത്ഭുതമാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു. ശങ്കരാഭരണം എന്ന ഗാനം പാടാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ പുഗൾഴെന്തിയാണ് തനിക്ക് ഗാനത്തിനായി പരിശീലനം നൽകി തന്റെ കരിയറിനെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ശങ്കരാഭരണം ഗാനം പാടാൻ ആത്മവിശ്വാസം നൽകിയതെന്ന് എസ്പിബി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
എസ്പിബിയുടെ ശബ്ദത്തിൽ എപ്പോഴും സന്തോഷം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നുവെന്ന് ഗായകൻ ഹരിഹരൻ ട്വന്റിഫോറിനോട്. അൻപതിലേറെ വർഷക്കാലം സംഗീതലോകത്ത് നിലനിന്ന വ്യക്തിയാണ് അദ്ദേഹം.
എഴുപതുകാരന്റെ ശബ്ദമാണെന്ന് തോന്നുകയേ ഇല്ല. ഇപ്പോഴും ഒരു നാൽപതുകാരന്റെ ശക്തിയാണ് അദ്ദേഹത്തിന്റെ ശബ്ദത്തിനെന്ന് അദ്ദേഹം പറയുന്നു.