ഷാര്‍ജ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ഷാര്‍ജയിലെ പള്ളികള്‍ വീണ്ടും തുറക്കുമെന്ന് മതകാര്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി പള്ളികളുടെ അകത്തും പുറത്തും പരിസരങ്ങളിലും അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വിശ്വാസികള്‍ മടങ്ങിയെത്തുമ്ബോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. എമിറേറ്റിെന്റ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഓഫിസുകളിലും അനുബന്ധ സൗകര്യങ്ങളിലും ഖുര്‍ആന്‍ കേന്ദ്രങ്ങളിലും ശുചീകരണം ആരംഭിച്ചിട്ടുണ്ട്.