ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 ഡോക്ടറോട് ചോദിക്കാം എന്ന പരിപാടിയുടെ മൂന്നാമത്തെ കോണ്‍ഫറന്‍സ് കോള്‍ മേയ് പതിനൊന്നിനു തിങ്കളാഴ്ച വൈകിട്ട് 7.45-നു നടത്തപ്പെടുന്നു.
ക്യാറി റിച്ചാര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗം ഫിസിഷ്യനായ ഡോ. പീറ്റര്‍ മക് കൂള്‍, ഇഎന്‍ടി, സ്ലീപ് മെഡിസിന്‍ എന്നിവയില്‍ പ്രാവീണ്യം തെളിയിച്ച ഡോ. നരേന്ദ്രകുമാര്‍, അഡ്വക്കേറ്റ് മെഡിക്കല്‍ ഗ്രൂപ്പില്‍ ഓട്ട് പേഷ്യന്റ് സെറ്റിംഗില്‍ ടെലിമെഡിസിനിലൂടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. സൂസന്‍ ചാക്കോ ഡിഎന്‍പി, ട്രാവല്‍ & ടൂറിസത്തെക്കുറിച്ചു വിശദീകരണം നല്‍കുന്നതിനായി മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സേവനം അനുഷ്ഠിക്കുന്ന മിനി നായര്‍ എന്നിവരാണ് ഈ കോണ്‍ഫറന്‍സ് കോളിന്റെ പങ്കുചേരുന്നത്.
കോവിഡ് 19-നു കണ്‍വലസന്റ് പ്ലാസ്മ തെറാപ്പി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഈ കോണ്‍ഫറന്‍സ് കോളില്‍ കൂടുതലായി പ്രതിപാദിക്കുന്നതാണ്. അതുപോലെ ഇന്ത്യയിലേക്കു പോകാന്‍ കാത്തിരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കു വിസ, വിമാന സര്‍വീസുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവയ്ക്കുന്നതായിരിക്കും.
പൊതുജനങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564, kanoo@comcast.net), ജോഷി വള്ളിക്കളം (312 685 6749, joshyvallikalam@gmail.com) എന്നിവര്‍ക്കു മുന്‍കൂറായി അയയ്ക്കാവുന്നതാണ്. കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍ 952 222 1750 ID 312 1111#