ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്‌കൂള്‍ തലത്തിലുമായി ഓഗസ്റ്റ് എട്ടിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. കഴിഞ്ഞ കാലങ്ങളില്‍ അസോസിയേഷന്‍ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തിയതിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷവും ടൂര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
കോളേജ് തലത്തിലുള്ള ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് വര്‍ഗീസ് മെമ്മോറിയലിന് വേണ്ടി അഗസ്റ്റിന്‍ കറിംകുറ്റിയാണ്, രണ്ടാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ അച്ചേട്ട് റിയാലിറ്റിയാണ്.
ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും മത്തായി മെമ്മോറിയലിന് വേണ്ടി വിനു മാമ്മൂട്ടിലും രണ്ടാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും അന്നമ്മ ജോസഫ് മുളയാനിക്കുന്നേലിന്റെ ഓര്‍മ്മക്കായി ഷിബു മുളയാനിക്കുന്നേലുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മെഗാ സ്പോണ്‍സര്‍ പുന്നൂസ് തച്ചേട്ട് ഫാമിലി, ഗ്രാന്റ് സ്പോണ്‍സര്‍ ‘സര്‍ട്ടിഫൈഡ് അകൗണ്ടിങ് & ടാക്സ്’ , ഗോള്‍ഡന്‍ സ്പോണ്‍സര്‍ പോള്‍ & ഡോ.സുമ പീറ്റര്‍ അറയ്ക്കല്‍.
മറ്റു സ്പോണ്‍സേര്‍സ്: ടോം സണ്ണി ഈരോരിക്കല്‍, അറ്റോര്‍ണി സ്റ്റീഫന്‍ ക്രിഫേസ്, ബി.ജി.സി മാണി, മൈക്കിള്‍ മാണി പറമ്പില്‍ , വൈസ് മോര്‍ഡ്‌ഗേജ് , സാബു കട്ടപ്പുറം , സഞ്ജു മാത്യു , റോയല്‍ ഗ്രോസറി , KAMC. ഫാമിലി M.V.P ട്രോഫിയും ക്യാഷ് അവാര്‍ഡും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോര്‍ജ് പ്ലാമൂട്ടില്‍, മനോജ് അച്ചേട്ട്, കാല്‍വിന്‍ കവലയ്ക്കല്‍ & ടോസിന് മാത്യ എന്നിവരാണ്.
സൗഹൃദ മൽസരമായി കൊച്ചു കുട്ടികളുടെയും സീനിയര്‍ സിറ്റിസണും ബാസ്‌കറ്റ്ബോള്‍ കളിയുണ്ടാകുന്നതാണ്. ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് പ്ലാമൂട്ടില്‍ (8476515204), കോ-കോര്‍ഡിനേറ്റര്‍ മനോജ് അച്ചേട്ട് (2245222470), കോര്‍ഡിനേറ്റേഴ്‌സ് കാല്‍വിന്‍ കവലയ്ക്കല്‍ (6306498545), ടോബിന്‍ മാത്യു (7735124373) എന്നിവരാണ്. ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്ന സ്ഥലം Sports Complex In West Dundee,ILLINOIS. 999 W.Main St. West Dundee, IL-60118.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട്, സാബു കട്ടപ്പുറം, ഷാബു മാത്യു എന്നിവരാണ്.