ഫി​ല​ഡ​ൽ​ഫി​യ: ‌സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഷാ​ന്‍ റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​മേ​രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ന്. ഫി​ല​ഡ​ൽ​ഫി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​സി​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് ഷാ​ൻ റ​ഹ്മാ​നും സം​ഘ​ത്തി​നും അ​മേ​രി​ക്ക​യി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യി അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.

ഗാ​യ​ക​രാ​യ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, സ​യ​നോ​ര, നി​ത്യ മാ​മ്മ​ൻ, മി​ഥു​ൻ ജ​യ​രാ​ജ്, നി​ര​ഞ്ജ​ന സു​രേ​ഷ് എ​ന്നി​വ​രും, വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​യ ആ​കാ​ശ് മേ​നോ​ൻ, അ​രു​ൺ തോ​മ​സ്, മെ​ൽ​വി​ൻ ടി. ​ജോ​സ്, ന​ഖീ​ബ് നെ​വി​ൽ, ജോ​ർ​ജ്, ജെ​റി ബെ​ൻ​സി​യ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കാ​യി എ​ത്തു​ന്ന​ത്.

ജെ​സി​എ​സ് പ്രൊ​ഡ​ക്ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് എ​ബ്ര​ഹാം, മി​ലി ഫി​ലി​പ്പ്, മ​ഞ്ജു എ​ൽ​ദോ എ​ന്നി​വ​രാ​ണ് ഈ ​സം​ഗീ​ത പ​ര്യ​ട​ന​ത്തി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ.