തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി 39 പേ​രാണ് ദി​വ​സ​വും കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ലാ​ക്ക​പ്പെ​ടുന്നത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാമ് ഇക്കാര്യം. ഇൗ ​നി​ല തു​ട​ര്‍​ന്നാ​ല്‍ ഇ​ന്ന​ത്തെ അ​ന്ത​രീ​ക്ഷ​മാ​കി​ല്ല കേ​ര​ള​ത്തി​ലെ​ന്നും സ​ര്‍​ക്കാ​റി​​െന്‍റ നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മുഖ്യമന്ത്രി മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

മു​ന്‍​കൂ​ട്ടി വി​വ​ര​മി​ല്ലാ​തെ ആ​ളു​ക​ള്‍ സം​സ്ഥാ​ന​ത്ത്​ എ​ത്തി​യാ​ല്‍ രോ​ഗം അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കും. ഈ ​മാ​സം 23ന് ​ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് 4638 പേ​രും വി​ദേ​ശ​ത്തു​നി​ന്ന് 1035 പേ​രു​മെ​ത്തി. അ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 62 പേ​ര്‍​ക്ക്. യാ​ത്ര​ക്കാ​രു​ടെ വ​ര​വി​ന​നു​സ​രി​ച്ച്‌ രോ​ഗ​വ്യാ​പ​ന​വും കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 50ല്‍ ​കൂ​ടു​ത​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം. നാ​ടി​​െന്‍റ ഭാ​ഗ​മാ​യ​വ​ര്‍ വ​രു​ന്ന​തി​നെ​തി​രെ ആ​രും വാ​തി​ല്‍ കൊ​ട്ടി​യ​ട​ക്കി​ല്ല. പ​ല​രും വ​രേ​ണ്ട​ത് കോ​വി​ഡ് വ്യാ​പ​ന​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ങ്ങ​ളി​ലും നി​ന്നാ​യ​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്കും.

കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ല്‍​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ക​യെ​ന്ന സം​സ്ഥാ​ന​ത്തി​​െന്‍റ അ​വ​കാ​ശം നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. മൊ​ത്ത​ത്തി​ല്‍ എ​ടു​ത്താ​ല്‍ സം​സ്ഥാ​ന​ത്തെ സം​തൃ​പ്ത​മാ​ക്കു​ന്ന​തി​ല്‍ പൂ​ര്‍​ണ​ത​യു​ണ്ടാ​യി എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും വ​ന്‍​ന​ഗ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്രീ​കൃ​ത പ്ലാ​ന്‍​റു​ക​ള്‍ വേ​ണം. ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​െ​ണ്ട​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.