തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം . ഇതോടെ യന്ത്രവല്‍കൃത ബോട്ടുകള്‍ പരിമിതമായ തോതില്‍ കടലില്‍ പോയിരുന്നതും പൂര്‍ണമായും നിലയ്ക്കും . പരമ്ബരാഗത മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചു കടലില്‍ പോകുന്നതിനു തടസ്സമില്ല .

ഏതാണ്ട് 3800 ട്രോള്‍ ബോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത് . ഡോ. എന്‍. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്നാണ് 1994 മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് . 90 ദിവസത്തെ ട്രോളിങ് ആണ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെങ്കിലും 23 വര്‍ഷവും 47 ദിവസത്തെ ട്രോളിങ് നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് നിരോധന കാലയളവ് 52 ദിവസമാക്കി വര്‍ധിപ്പിച്ചത് .