തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് വിവിധ ജില്ലകളില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. വയനാട് ജില്ലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ്.
മലപ്പുറത്ത് രോഗ സാധ്യത നിരക്ക് 22.7 ശതമാനമാണ്. ഒരാഴ്ച രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ 16.2ല്‍ നിന്ന് 22.7 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.
കൊല്ലം ജില്ലയില്‍ ഒരാഴ്ചക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നതും ആശങ്ക പടര്‍ത്തുന്നുണ്ട്. കാസര്‍കോട് 18.4 ശതമാനവും തിരുവനന്തപുരത്ത് 18.3 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനമാണ്.
ഒരാഴ്ചക്കിടെ 34,552 കേസുകളാണ് സംസ്ഥാനത്ത് റിേപ്പാര്‍ട്ട് ചെയ്തത്. ഇതില്‍ സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും തീവ്രം കേരളത്തിലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചിരുന്നു. അതിനാല്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ നിര്‍ദേശിച്ചിരുന്നു.