തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പത്തു പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേ ര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും കണ്ണൂര്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശത്തു നിന്നും രണ്ടു പേര് ചെന്നൈയില്‍ നിന്നും നാലു പേര് മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ഉണ്ടായത്.
കാസര്‍ഗോഡ് ഏഴു പേര്‍ക്കും വയനാട്ടില്‍ മൂന്നു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. കാസര്‍ഗോഡ് രോഗം ബാധിച്ചവരില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരാണ്. വയനാട്ടില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മൂന്നു പേര് രോഗമുക്തരായി. കൊല്ലം ജില്ലയില്‍ രണ്ടു പേരുടെയും കണ്ണൂരില്‍ ഒരാളുടെയും ഫലമാണ് നെഗറ്റീവായത്.
സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 64 പേര് ചികിത്സയിലുണ്ട്. 366,910 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 36,362 പേര് വീടുകളിലും 548 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 174 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്ബിളുകള്‍ പരിശോധിച്ചു. 39,619 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി.
കേരളത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ 15 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍-3, കാസര്‍ഗോഡ്-3, വയനാട്-7, കോട്ടയം-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം.