തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്റെ തോത് കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാനി താലൂക്കില്‍ പരിശോധനാഫലം വന്ന 505 പേരില്‍ മൂന്നു പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം ജില്ലയില്‍ അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും രോഗികള്‍ കൂടുന്നു. എല്ലാ ജില്ലകളിലും കോവിഡ് ബാധിതര്‍ വര്‍ധിച്ചു. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കിലേ സ്ഥിതി മെച്ചപ്പെടൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരികരിച്ചതോടെ സെക്രട്ടേറിയറ്റിലും ആശങ്ക. ഔദ്യോഗികയോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ-ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഓഫിസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചു. സമ്ബര്‍ക്കവ്യാപനം കൂടുതലും രോഗിയുടെ കുടുംബാംഗങ്ങളിലും മറ്റുമാണ് കാണുന്നത്. ഉറവിടം അറിയാത്ത കേസുകളുണ്ടെങ്കിലും സമൂഹ വ്യാപനമെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള എല്ലാവര്ക്കും കോവിഡ് ടെസ്റ്റ് നടത്തും. റിവേഴ്സ് ക്വാറന്റീന് കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.