മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് (61) ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിന് താരത്തെ ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. പിന്നീടാണ് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി സഞ്ജയ് ദത്ത് അമേരിക്കക്ക് പോകുമെന്നാണ് വിവരം.
നേരത്തെ താന്‍ ജോലികളില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്നെക്കുറിച്ച് ഓര്‍ത്ത് ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടെയും അനുഗ്രഹത്തോടെ താന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് കുറിച്ചിരുന്നു.