തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. ഒരു ബസില്‍ 25 യാത്രക്കാരെ മാത്രമെ അനുവദിക്കുള്ളൂ. ടിക്കറ്റ് നിരക്ക് ഇരട്ടി ആയിരിക്കും. രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചാണ് കെഎസ്‌ആര്‍ടിസി സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്തുക.