ജയ്പുര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വിലക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നിരുന്നു. സാമൂഹിക അകലം പോലും മറന്നാണ് ജനം തള്ളിക്കയറിയത്. രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് ഏകദേശം 196 കോടിയുടെ മദ്യമാണ് വിറ്റതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മദ്യവില്‍പ്പനയുടെ 85 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേതാണ്. അതേസമയം, ഇന്ത്യന്‍ മദ്യത്തിന് ആവശ്യക്കാര്‍ കുറവാണ്. എക്സൈസ് വകുപ്പും പോലീസും മദ്യവില്‍പ്പനശാലകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമാണ് നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്.
പലയിടത്തും സമൂഹിക അകലം പോലും പാലിക്കാതെയാണ് തള്ളിക്കയറ്റമുണ്ടായത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ബുക്കിംഗും ഹോം ഡെലിവറിയും ആരംഭിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ അശോക് ഗെഹ്ലോതിനോട് ആവശ്യപ്പെട്ടത്.