അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഇനി നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒഴികെയുള്ളവരുടെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയാണ് ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പരീക്ഷകള്‍ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്റേണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കുമോ അതോ ഇതുവരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാവുമോ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനം എന്നത് സംബന്ധിച്ച് അറിയിപ്പ് ഓപ്ന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല.സിഎഎ പ്രക്ഷോഭത്തിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പരീക്ഷ ലോക്ക്ഡൗണിനു മുന്‍പ് തന്നെ തടസപ്പെട്ടിരുന്നു.സിഎഎ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മേഖലയെ ഒഴിവാക്കിയിരുന്നു.