സിസ്റ്റർ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഇടപെടില്ല. അക്കാര്യം വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, വിചാരണയ്ക്ക് വിഡിയോ കോൺഫറൻസിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.