തിരുവനന്തപുരം: ലോക്ക്ഡൗണിൽ സിനിമാ മേഖലയ്ക്ക് ഇളവ് നൽകാൻ തീരുമാനം. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
ഡബിംഗ്, സംഗീതം, സൗണ്ട്മിക്സിംഗ്, ജോലികൾക്കാണ് തിങ്കളാഴ്ച മുതൽ അനുമതി. സാംസ്കാരിക മന്ത്രി എ.കെ ബാലൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.