തിരുവനന്തപുരം: സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നായപ്പോള്‍ സിബിഐയെ വിലക്കാന്‍ ശ്രമിക്കുകയാണ്. ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സിബിഐ ചോദ്യം ചെയ്യുമെന്ന് വന്നപ്പോള്‍ സിപിഎമ്മിന് ഹാലിളകി. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സിപിഎം നിലപാട് ആത്മഹത്യാപരമാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.