ന്യൂഡല്‍ഹി/തിരുവനന്തപുരം | സി ബി എസ് ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. 15 വരെ നീണ്ടുനില്‍ക്കും. ടൈംടേബിള്‍ സി ബി എസ് ഇ പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഈ മാസം 26 മുതല്‍ 30 വരെ നടത്താനിരുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ഈ മാസം 26 മുതല്‍ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.