കൊ​ച്ചി: സീ​റോ മ​ല​ബാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍റെ (എ​സ്എം​സി​ഐ​എം) നേ​തൃ​ത്വ​ത്തി​ല്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പാ​രി​ഷ് മൊ​ബൈ​ല്‍ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​സ്എം​സി​ഐ​എം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ഭ​യു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​​താര്യ​മാ​യും തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യു​മാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രു​ടെ​യും സ​മ​ര്‍​പ്പി​ത സ​മൂ​ഹ സൂ​പ്പീ​രി​യ​ര്‍​മാ​രു​ടെ​യും മ​റ്റു ചി​ല വ്യ​ക്തി​ക​ളു​ടെ​യും ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് ബെ​ഞ്ച​മി​ന്‍ പാ​ലാ​ക്കാ​ര​ന്‍ എ​ന്ന പേ​രി​ലാ​ണ് മൊ​ബൈ​ല്‍ ആ​പ്പി​നെ​തി​രേ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ട​വ​ക​ക​ള്‍​ക്കു വേ​ണ്ടി സീ​റോ മ​ല​ബാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍ ത​യാ​റാ​ക്കി​യ മൊ​ബൈ​ല്‍ ആ​പ്പി​ലെ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ഒ​രു അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് വി​റ്റ് കോ​ടി​ക​ള്‍ സ​മ്പാ​ദി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​തി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

സ്പി​ങ്ക്‌​ള​ര്‍ വി​വാ​ദം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ല്‍ ആ​ളു​ക​ള്‍ പെ​ട്ടെ​ന്നു ശ്ര​ദ്ധി​ക്കു​മെ​ന്ന​തു വ്യാ​ജ​സ​ന്ദേ​ശ​ത്തി​നു പ്രേ​ര​ണ​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ഐ​ഒ​എ​സ്, ആ​പ്‌​സ്റ്റോ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ല്‍​ക്കു വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ഉ​ദ്യ​മ​ത്തെ​പ്പ​റ്റി ഇ​പ്പോ​ള്‍ ദു​ഷ്പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​ലെ യു​ക്തി മ​ന​സി​ലാ​ക്കാ​നാ​വു​ന്നി​ല്ല.

സീ​റോ മ​ല​ബാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ല്‍ സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും വെ​ബ്‌​സൈ​റ്റു​ക​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ലെ ക​ച്ച​വ​ട​സാ​ധ്യ​ത​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​രും അ​മി​ത സ​ര്‍​വീ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന ചി​ല മാ​ട്രി​മ​ണി സ​ര്‍​വീ​സു​ക​ള്‍​ക്ക് സീ​റോ മ​ല​ബാ​ര്‍ മാ​ട്രി​മ​ണി സ​ര്‍​വീ​സ് ഭീ​ഷ​ണി​യാ​ണെ​ന്നു ക​രു​തു​ന്ന​വ​രും വ്യാ​ജ​പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

സീ​റോ മ​ല​ബാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് മി​ഷ​ന്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ് നെ​റ്റ് വ​ര്‍​ക്കി​ല്‍ ഓ​രോ വ്യ​ക്തി​ക്കും അ​വ​രു​ടെ എ​ല്ലാ വ്യ​ക്തി​വി​വ​ര​ങ്ങ​ളും അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ മാ​ത്രം കൊ​ടു​ക്കാ​നും ഏ​തു​സ​മ​യ​ത്തും അ​വ​ര​വ​രു​ടെ മൊ​ബൈ​ല്‍ വ​ഴി സ്വ​ന്തം വി​വ​ര​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്യാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും അ​ധി​കൃത​​ര്‍ വ്യ​ക്ത​മാ​ക്കി.