കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തു. നിലവില്‍ പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കെ വിനോദ് ചന്ദ്രന്‍. 2011 മുതല്‍ 2023 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.