കാസര്‍ഗോഡ് : സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ണ്ണായ പങ്കു വഹിക്കാനുണ്ടെന്നും ഇതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ പുതുതായി 2400 ഏക്കര്‍ ഭൂമി കൃഷിയോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.പുതു ഭൂമി പുതു സമൂഹം എന്ന ലക്ഷ്യത്തോടുകൂടി 1600 ഏക്കറില്‍ ഇതിനകം തന്നെ കൃഷി ആരംഭിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള കര്‍ഷ കൂട്ടായ്മകള്‍ക്ക് ഒറ്റത്തവണ ഗ്രാന്റ് നല്‍കി കാര്‍ഷിക മേഖലെയ ശാക്തീകരിക്കാന്‍ ബാങ്കുകളുടെ സഹായം ആവശ്യമാണ്.
വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം. പദ്ധതികള്‍ ആശൂത്രണം ചെയ്യുമ്ബോള്‍ ജില്ലാ ഭരണസംവിധാനം ബാങ്കിങ് സംവിധാനവും ഒന്നിച്ച് പോകുന്നത് ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകും. നെല്‍ കൃഷിക്ക് പുറമെ കോഴി വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. തിരികെ എത്തുന്ന പ്രവാസികളും പദ്ധതിയുടെ ഭാഗമാകും. ജില്ലയിലെ ബാങ്കുകളുടെ നിലനില്‍പ്പില്‍ പ്രവാസി നിക്ഷേപത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ ബാങ്കിങ് മേഖലയ്ക്ക് സര്‍ക്കാരിന്റെ പദ്ധതിയില്‍ നന്ന് വിട്ടു നില്‍ക്കാനാവില്ല.
കോവിഡ് നിര്‍വ്വ്യാപനത്തിന് ജില്ലയിലെ ബാങ്കുകള്‍ വഹിച്ച പങ്ക് ജില്ലാ കളക്ടര്‍ യോഗത്തില്‍ അഭിനന്ദിച്ചു. കോവിഡ് സമയത്തും ബാങ്കുകള്‍ തുറന്ന് പ്രവവര്‍ത്തിച്ചത് സാധാരണക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന് കന്ദ്രേ സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ ഗുണഫലം അര്‍ഹരായവരുടെ അടുത്തേക്ക് എത്തുന്നതിനും ബാങ്കിങ് സംവിധാനം ആവശ്യമായ സഹായം നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മാര്‍ച്ച് 31 ന് അവസാനിച്ച സാമ്ബത്തീക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കിങ് സംവിധാനം കൃഷി അനുബന്ധ മേഖലകളില്‍ 103.82 ശതമാനം നേട്ടംകൈവരിച്ചു. ചെറുകിട ഇടത്തരം മേഖലകളില്‍ 84.60 ശതമാനവും തൃതീയ മേഖലയില്‍ 121.98 ശതമാനവും നേട്ടം കൈവരിക്കാനായി.
ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നബാര്‍ഡ് എ ജി എം ജ്യോതിസ് എം ജഗനാഥ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍ കണ്ണന്‍, കാനറ ബാങ്ക് ഡിവിഷ്ണല്‍ മാനേജര്‍ റെജി ആര്‍ ആര്‍ വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.